വ്യക്തികളുടെയോ വസ്തുക്കളുടെയോ സ്ഥാനത്തെ സംബന്ധിച്ച വിവരങ്ങൾ തന്നിട്ടുണ്ടാവും. അവയെ ക്രമീകരിച്ച ശേഷം ഉത്തരം കണ്ടെത്തേണ്ടതാണ്.
വരി, നിര, വ്യക്തികളുടെ പൊക്കം എന്നിങ്ങനെ വ്യത്യസ്തമായ പ്രശ്നങ്ങൾ വരാം.
ഈ ചോദ്യങ്ങൾക് എളുപ്പത്തിൽ ഉത്തരം കണ്ടെത്തേണ്ട രീതി താഴെ പ്രതിപാദിക്കുന്നു.
ഒരു വരിയുടെ രണ്ടു അറ്റത്തു നിന്നും ഉള്ള ഒരാളുടെ സ്ഥാനം തന്നിട്ടുണ്ടാവും. അത് ഉപയോഗിച്ച ആ വരിയിൽ ആകെ എത്ര പേരുണ്ടാവും എന്ന് കണ്ടെത്തണം.
ഉദ :
1.ഒരു ക്യുവിൽ രേഖ മുന്നിൽ നിന്നും 14 -ാ മതും പിന്നിൽ നിന്നും 8 -ാമതുമാണ് . എങ്കിൽ വരിയിൽ ആകെ എത്ര പേർ ?
എ) 20 ബി ) 21 സി)22 ഡി) 23
ഉത്തരം: (14+8) – 1 = 21
2.ഒരു ക്യുവിൽ രമ വലത് നിന്നും ഏഴാമതും, രവി ഇടത് നിന്നും ഒൻപതാമതും ആണ്. എങ്കിൽ വരിയിൽ ആകെ എത്ര പേർ ?
എ) 14 ബി ) 12 സി)15 ഡി) 17
ഉത്തരം:
രമയുടെ സ്ഥാനം വലത് നിന്നും = 7
രവിയുടെ സ്ഥാനം ഇടത് നിന്നും = 9
ആകെ ആളുകളുടെ എണ്ണം = (7 + 9 ) -1 = 15
ഒരു ക്യുവിൽ ഒരു അറ്റത്തു നിന്നുമുള്ള ഒരാളുടെ സ്ഥാനവും, ആകെ എത്ര പേർ എന്നും തന്നിട്ടുണ്ടാവും. എന്നിട്ട് മറ്റേ അറ്റത്തു നിന്ന് ഒരാളുടെ സ്ഥാനം കണ്ടെത്താനായി
ഉദ:
3.50 വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ പരീക്ഷയിൽ മിനിക്ക് 15 – ാമത്തെ റാങ്ക് ലഭിച്ചു. എങ്കിൽ അവസാനത്തുനിന്ന് തുടങ്ങുമ്പോൾ മിനിയുടെ സ്ഥാനം എത്ര?
എ) 30 ബി )36 സി) 35 ഡി) 37
ഉത്തരം:
ഒരു വശത്തുനിന്നുള്ള മിനിയുടെ സ്ഥാനം = ക്ലാസിലെ കുട്ടികളുടെ എണ്ണം – മറുവശത്തുള്ള സ്ഥാനം +1
50 -15 +1 = 36
രണ്ടു അറ്റത്തുനിന്നുമുള്ള രണ്ടു പേരുടെ സ്ഥാനം തന്നിട്ടുണ്ടാവും. എന്നിട്ട് അവരുടെ ഇടയിൽ എത്ര പേർ എന്ന് കണ്ടെത്തണം
രണ്ടു ആളുടെയും ഒരേ വശത്തുനിന്നുള്ള സ്ഥാനം കണ്ടെത്തുക്ക. എന്നിട്ട് അവ തമ്മിലുള്ള വത്യാസം കണ്ടെത്തുക.
ഉദ:
4.50 കുട്ടികളുള്ള ഒരു വരിയിൽ A യുടെ സ്ഥാനം ഇടത് നിന്നും 32 ഉം B യുടെ സ്ഥാനം വലത് നിന്നും 10 ഉം ആണ് . എങ്കിൽ A യ്ക്കും B യ്ക്കും ഇടയിൽ എത്ര കുട്ടികൾ ഉണ്ട്?
എ) 8 ബി )10 സി) 12 ഡി) 14
ഉത്തരം :
A യുടെ സ്ഥാനം ഇടത്തുനിന്നും 32 ആയതുകൊണ്ട് A യുടെ വലത് നിന്നുള്ള സ്ഥാനം കണ്ടെത്താനായി
ആകെ കുട്ടികളുടെ എണ്ണം – A യുടെ ഇടത് നിന്നുള്ള സ്ഥാനം +1
A യുടെ വലത് നിന്നുള്ള സ്ഥാനം = 50-32+1 =19
B യുടെ സ്ഥാനം വലത് നിന്ന് 10 ആണെന്ന് തന്നിട്ടുണ്ട് . അപ്പോൾ അവരുടെ ഇടയിലുള്ള കുട്ടികളുടെ എണ്ണം കണ്ടെത്താനായി
A യുടെ സ്ഥാനം – B യുടെ സ്ഥാനം – 1
19 – 10 – 1 = 8
(ഇടയിലുള്ള എണ്ണം ചോദിച്ചിരിക്കുന്നതുകൊണ്ട് ഒന്ന് കുറക്കണം.)
5.20 കുട്ടികളുള്ള ഒരു നിരയിൽ അരുണിനെ യഥാർത്ഥ സ്ഥാനത്തു നിന്നും വലത് ഭാഗത്തേക്ക് രണ്ട് സ്ഥാനം മാറ്റുകയാണെങ്കിൽ വലത് ഭാഗത്തുനിന്നും 10 -ാ മത് വരും. എങ്കിൽ ഇടത് ഭാഗത്തുനിന്നും അരുണിന്റെ യഥാർത്ഥ സ്ഥാനം എത്ര?
എ) 9 ബി )10 സി) 12 ഡി) 14
ഉത്തരം:
വലത് ഭാഗത്തുനിന്നുമുള്ള യഥാർത്ഥ സ്ഥാനം = വലത് ഭാഗത്തുനിന്നുമുള്ള പുതിയ സ്ഥാനം (10) + രണ്ടു സീറ്റ് = 12
ഇടത് ഭാഗത്തുനിന്നുള്ള യഥാർത്ഥ സ്ഥാനം = 20-12+1 = 9
6.കുറേ കുട്ടികൾ നിരനിരയായി ഇരിക്കുന്നു. മനു ഇടത്തുനിന്നും 12 -ാ മതാണ് . രേവതി വലത്തുനിന്നും 9 -ാ മതാണ് . ഇവർ സ്ഥാനം പരസ്പരം മാറിയിരുന്നാൽ മനു ഇടത് നിന്നും 24 -ാ മനാകും . എങ്കിൽ ആ നിരയിൽ എത്ര കുട്ടികളുണ്ട്?
എ) 33 ബി )30 സി) 32 ഡി) 34
ഉത്തരം :
സ്ഥാനം മാറിയിരിക്കുമ്പോൾ മനു രേവതിയുടെ ആദ്യത്തെ സ്ഥാനത്തും , രേവതി മനുവിന്റെ ആദ്യ സ്ഥാനത്തും ആവും . ചോദ്യത്തിൽ നിന്നും രേവതിയുടെ ആദ്യ സ്ഥാനം വലത് നിന്നും 9 ആണെന്നും ഇടത് നിന്നും 24 ആണെന്നും വ്യക്തമാണ്. ആകെ കുട്ടികളുടെ എണ്ണം കണ്ടെത്താൻ Type 1 ലെ പോലെ ചെയ്തതാൽ മതിയാകും .
ആകെ കുട്ടികളുടെ എണ്ണം = രേവതിയുടെ ആദ്യ സ്ഥാനം + മനുവിന്റെ പുതിയ സ്ഥാനം – 1
9+24 -1 = 32
കൂടുതൽ ചോദ്യങ്ങൾക്കായി CLICK HERE