അന്ന് 1946 നവംബർ 15 ന്,കാസർകോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിലെ ചെറുവത്തൂരിലെ ചീമേനി എസ്റ്റേറ്റിലേക്ക്
തോലും വിറകും ഞങ്ങളെടുക്കും
കാലൻ വന്നു തടഞ്ഞെന്നാലും
ആരും സ്വന്തം നേടിയതല്ല
വാരിധിപോലെ കിടക്കും വിപിനം
……. …….. …….. ……. ………..
കാവൽക്കാരേ സൂക്ഷിച്ചോളു
കാര്യം വിട്ടുകളിച്ചീടേണ്ട
അരിവാൾ തോലരിയാനായ് മാത്രം
പരിചൊടു കൈയിൽ കരുതിയതല്ല
ഈ പാട്ട് പാടിക്കൊണ്ട് നൂറിലേറെ സ്ത്രീകൾ ചീമേനിഎസ്റ്റേറ്റിലേക്ക് മാർച്ച് ചെയ്തു.
ചെട്ടിച്ചിപ്പാറു, മാരാത്തി പാര്‍വതി, എടാടം വീട്ടില്‍ മാധവി, മീത്തല്‍വീട്ടില്‍ ലക്ഷ്മി, വി ചെറിയ തുടങ്ങിയ ധീര വനിതകളാണ് ജാഥാ നയിച്ചിരുന്നത്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻകൈയിൽ രൂപം കൊണ്ട കർഷക സംഘമാണ് സമരത്തിന് സമരത്തിനു് നേതൃത്വം നൽകിയത്.
സ്വാതന്ത്ര്യസമരചരിത്രത്തിൽ പെടുത്തേണ്ടതല്ലെന്നുപറഞ്ഞ് മാറ്റിനിർത്തപ്പെട്ട മുന്നേറ്റമാണ് തോൽ വിറക് സമരം.
ഇടതുപക്ഷ പ്രവർത്തകനായ സുബഹ്മണ്യൻ തിരുമുമ്പിന്റെതായിരുന്നു ചീമേനി എസ്റ്റേറ്റ്.
പഴയ നീലേശ്വരം ഫര്‍ക്കയിലെ കര്‍ഷകര്‍ തങ്ങള്‍ക്കാവശ്യമായ വിറകും പുല്ലും പച്ചിലയും മറ്റും ശേഖരിച്ചിരുന്നത് താഴക്കാട്ട്മനയുടെ കൈവശത്തായിരുന്ന ചീമേനി, തിമിരികാടുകളില്‍നിന്നായിരുന്നു. പില്‍ക്കാലത്ത് ജോര്‍ജ് തോമസ് കൊട്ടുകപ്പള്ളി ഈ കാട് മനയില്‍നിന്നും ചാര്‍ത്തി വാങ്ങി. കാടിന് പുതിയ ഉടമ വന്നതോടെ, പതിവുപോലെ തോലും വിറകും ശേഖരിക്കാനെത്തിയ കൃഷിക്കാരെ മുതലാളിയുടെ ആള്‍ക്കാര്‍ തടഞ്ഞു. കര്‍ഷക സ്ത്രീകളുടെ കയ്യില്‍നിന്നും തോലരിയാനുള്ള കത്തിയും മറ്റും പിടിച്ചുവാങ്ങി തെറിവിളിച്ച് അപമാനിച്ചുവിട്ടു. കാസര്‍കോട് താലൂക്ക് കിസാന്‍ സംഘം വിഷയം ഏറ്റെടുത്തു. 1946 നവംബര്‍ 15ന് ചീമേനിയില്‍നിന്ന് തോലും വിറകും ശേഖരിക്കുമെന്ന് കിസാന്‍ സംഘം പ്രസ്താവിച്ചു.
സ്ത്രീകളുടെയും പുരുഷന്മാരുടെയും നേതൃത്വത്തില്‍ പ്രത്യേകം-പ്രത്യേകം ജാഥകള്‍ മാര്‍ച്ചുചെയ്തുനീങ്ങി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഭാര്യയായ കാർത്ത്യായിനിയമ്മയായിരുന്നു ഇതിന് നേതൃത്വം കൊടുത്തത്. അവർ ജന്മിയായിരുന്നതുകൊണ്ട് നേരിട്ട് പങ്കെടുക്കാൻ സാധിച്ചിട്ടില്ല. എങ്കിലും ആളുകളെ സംഘടിപ്പിക്കുന്നതിൽ അവരുടെ പങ്ക് ചില്ലറയല്ല.
”തോലും വിറകും ഞങ്ങളെടുക്കും.
കാലന്‍വന്നു തടുത്താലും…..
‘ എന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവ് കെ എ കേരളീയന്റെ പടപാട്ടും പാടിയാണ് സ്ത്രീ സംഘങ്ങള്‍ ആവേശപൂര്‍വം അണിയണിയായി നീങ്ങിയത്. കര്‍ഷകരെ തടയുന്നതിന് പൊലീസും കൊട്ടുകാപ്പള്ളിയുടെ ഗുണ്ടകളും അണിനിരന്നു. അവരുടെ നിര ഭേദിച്ച് വിറകും പച്ചിലയും ശേഖരിച്ച കര്‍ഷകരെ പൊലീസും ഗുണ്ടകളും അതിഭീകരമായി മര്‍ദിച്ചു. കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായ ടി കെ ചന്തന് ക്രൂരമായ മര്‍ദനമേറ്റു. 107-ാം വകുപ്പുപ്രകാരം പൊലീസ് സമരക്കാരുടെപേരില്‍ കേസെടുത്തു. ഈ മര്‍ദന നടപടികളെയെല്ലാം നേരിട്ടുകൊണ്ട് സമരം തുടര്‍ന്ന കര്‍ഷകര്‍ക്കുമുന്നില്‍ ഒടുവില്‍ കൊട്ടുകാപള്ളിക്ക് മുട്ടുമടക്കേണ്ടതായി വന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുവദിക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു.
തോൽ വിറക് സമരം മുൻ വർഷ ചോദ്യങ്ങൾ
1. തോൽ വിറക് സമരം നടന്ന സ്ഥലം ? Answer – ചീമേനി (കാസർഗോഡ്)
2. തോൽ വിറക് സമര നായിക ? Answer – കർത്യാനിയമ്മ
3. തോൽ വിറക് സമരം നടന്ന വർഷം ? Answer – 1946 നവംബർ 15