1889 ഓഗസ്റ്റ് 21-ന് എറണാകുളം ചെറായിയിലാണ് കെ. അയ്യപ്പ ന്റെ ജനനം. കുമ്പളത്തുപറമ്പിൽ – കൊച്ചാവു വൈദ്യരും ഉണ്ണൂലിയും മാതാപിതാക്കൾ. അയ്യപ്പന്റെ രണ്ടാം വയസ്സിൽ പിതാവ് മരിച്ചു. ജ്യേഷ്ഠന്റെ സംരക്ഷണത്തിലാ ണ് വളർന്നത്. സ്കൂൾ വിദ്യാഭ്യാ സത്തിനുശേഷം കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസായി. തിരുവനന്തപുരം യൂണിവേഴ്സി റ്റി കോളേജിൽനിന്ന് ബിരുദം നേടിയശേഷം ചെറായിയിൽ അധ്യാപകനായി. തുടർന്ന് നിയമം പഠിക്കാൻ തിരുവനന്തപുരത്ത് ചേർന്നെങ്കിലും പഠനം പൂർത്തി യാക്കാനായില്ല.
മിശ്രഭോജനം
ശ്രീ നാരായണ ഗുരുവായി രുന്നു അയ്യപ്പന്റെ മാർഗദീപം. വിദ്യാർഥിയായിരിക്കെത്തന്നെ ഗുരു, കുമാരനാശാൻ എന്നിവരു മായി ബന്ധം പുലർത്തിയിരുന്നു. ഗുരുവിന്റെ അയിത്തവിരുദ്ധ ആശയങ്ങൾ യാഥാർഥ്യമാക്കാൻ ശ്രമിച്ചു. 1917-ൽ സമസ്ത കേരള സഹാ ദ ര സംഘം എന്ന സംഘടന രൂപവത്കരിച്ചു. ചെറാ യിയിലെ തുണ്ടരപ്പറമ്പിൽ 1917 മേയ് 29-ന് വള്ളാൻ, ചാത്തൻ – എന്നീ രണ്ട് അധഃകൃതവിദ്യാർ ഥികളെ ഒപ്പമിരുത്തിക്കൊണ്ട് ഇരുനൂറോളം പേർ പങ്കെടുത്ത മിശ്രഭോജനം സംഘടിപ്പിച്ചു. ഇത് യാഥാസ്ഥിതികരായ ഈഴവരെ ത്തന്നെ പ്രകോപിപ്പിച്ചു. “പുലയൻ അയ്യപ്പൻ’ എന്ന പേര് അദ്ദേഹ ത്തിന് ചാർത്തിക്കിട്ടി. പന്തിഭോ
ജനത്തിലൂടെ ജാതിയെ തൂത്തെ റിഞ്ഞ് സ്വയം പുലയനാവുകയും അതിലൂടെ മനുഷ്യനാകാനും മോഹിച്ച അയ്യപ്പൻ ആ പരിഹാസവിശേഷണം അഭിമാനപൂർവം സ്വീകരിച്ചു.
ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്ന കാലത്താണ് മിശ്ര ഭോജനം നടത്തിയത്. അതിൽ സംബന്ധിച്ചവർക്ക് സമുദായ ഭ്രഷ്ട് കല്പിക്കപ്പെട്ടു. അയ്യപ്പനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് കൊച്ചിരാജാവിനെ ചെന്നുക ണ്ട പ്രമാണിമാരോട് അയ്യപ്പൻ നടത്തുന്ന പുരോഗമനപരമായ പ്രവൃത്തികളെ പിന്തുണയ്ക്കാനാണ് മഹാരാജാവ് ഉപദേശിച്ചത്.
ശ്രീനാരായണഗുരുപോലും മിശ്രഭോജനത്തിന് എതിരാണെന്ന് യാഥാസ്ഥിതികർ പ്രചരിപ്പിച്ചു. അയ്യ പ്പൻ ആലുവയിലെത്തി ഗുരുവിനെ കണ്ടു. ഇപ്രകാരം ഒരു സന്ദേശമെഴു തി ഗുരു അദ്ദേഹത്തെ ഏൽപ്പിച്ചു:
“മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോ ജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
1917 ൽ തന്നെ സഹോദരസം ഘത്തിന്റെ ആശയ പ്രചാ രണത്തിനായി അയ്യപ്പൻ മട്ടാഞ്ചേരിയിൽ നിന്ന് സഹോദരൻ’ മാസിക ആരംഭിച്ചിരുന്നു. ‘മനു ഷ്യരെല്ലാം സ ഹോ ദരന്മാരാകു ന്നു’ എന്നതായിരുന്നു മാസിക യുടെ ആമുഖവാകും. ഇതോടെ അദ്ദേഹം “സഹോദരൻ അയ്യപ്പൻ’ എന്നറിയപ്പെട്ടുതുടങ്ങി. 1928-ൽ “യുക്തിവാദി’ മാസിക ആരംഭി ക്കുന്നതിലും അദ്ദേഹം മുൻനിര യിൽ പ്രവർത്തിച്ചു. 1956 വരെ “സഹാദരന്റെ പ്രസിദ്ധീകരണം തുടർന്നു. ഇംഗ്ലീഷ് പ്രസിദ്ധീകര ണമായി ‘ഡെയിലി വർക്കറി’ന്റെ മാതൃകയിൽ 1933-ൽ “വേലക്കാ രൻ’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചെങ്കിലും അധികകാലം അത് നിലനിന്നില്ല. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീ കരണമായിരുന്നു “വേലക്കാ രൻ’. കൊച്ചി നിയമസഭയിൽ – 1923 ൽ കൊച്ചിയിൽ നിയമസഭ രൂപം കൊണ്ടപ്പോൾ ഈഴവമണ്ഡലത്തിൽനിന്ന് മത്സ രിക്കണമെന്ന് പലരും ആവശ്യപ്പെ ട്ടെങ്കിലും അയ്യപ്പൻ കൂട്ടാക്കിയില്ല. പൊതുമണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും 1923 ൽ സം വ ര ണ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടുള്ള 21 വർഷക്കാലം ആ സ്ഥാനത്ത് തുടർന്നു, സാർവത്രിക വോട്ടവകാ ൾത്തിനുവേണ്ടി യത്നിച്ചു.
1938 -ൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ അധ്യക്ഷനായി അയ്യപ്പൻ തിരഞ്ഞെടുക്കപ്പട്ടം 1910-ൽ കൊച്ചി നിയമസഭയുടെ ഉപാധ്യക്ഷനുമായി. ഇക്കാലത്ത ഒരു സംഭവം ഇങ്ങനെ കൊച്ചിരാജാവ് അന്തരിച്ച് പുതിയ രാജാവ് ചുമതലയേറ്റപ്പോൾ അദ്ദേഹ ത്തെ കാണുന്നതിന് അയ്യപ്പൻ അനുമതി തേടി. അതിന് രാജാവി ന്റെ സെക്രട്ടറി നൽകിയ മറുപടി ഇപ്രകാരമായിരുന്നു: “മഹാരാ ജാവിന് സുഖമില്ല. അദ്ദേഹത്തിന് കു ളിക്കാൻ പറ്റുന്ന ദിവസമേ – നിങ്ങളെ കാണാൻ സാധിക്കു കയുള്ളു.” സെക്രട്ടറി രാജാവിന്റെ മകൻ ത്തന്നെയായിരുന്നു . ആ മറുപടി പക്ഷേ, അയ്യപ്പനെ ചൊടിപ്പിച്ചു. അടുത്ത നിയമസ ഭായോഗത്തിൽ അദ്ദേഹം പൊട്ടി ത്തെറിച്ചു: “മഹാരാജാക്കന്മാർ ഞങ്ങളെ ഭ രിക്കട്ടെ. അവരുടെ എട്ടും പൊട്ടും തിരിയാത്ത മക്കൾ ഞങ്ങളെ ഭരിക്കാൻ അനുവദിക്കില്ല.” അനന്തരം ഇത്രകൂടി പറഞ്ഞു: “ജാതിയിൽ എനിക്ക് മിതേയും താഴേ യും ആരുമില്ല കൊട്ടാര ത്തിൽ പോലും. ഒടുവിൽ മഹാരാ ജാവ് നേരിട്ട് ക്ഷണിച്ചപ്പോഴാണ് അയ്യപ്പൻ അദ്ദേഹത്തെ സന്ദർശിച്ചത് .
നാഷണലിസ്റ്റ് പാർട്ടിയിൽ പ്ര വർത്തിച്ചു കെ, അയ്യപ്പൻ പിന്നീട് സോഷ്യലിസ്റ്റ് പാർട്ടി രൂപവത്ക മരിച്ചു. 1947 സെപ്റ്റംബർ 9-ന് അധികാരമേറ്റ കൊച്ചി മന്ത്രി സഭയിൽ അദ്ദേഹം പൊതുമരാമ ത്തുമന്ത്രിയായി. തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊച്ചി പതിപ്പായ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ ചേർന്ന അയ്യപ്പൻ 1948-ലെ ഇ. ഇക്കണ്ട വാര്യരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും അംഗമായി. 1949 ജൂലായ് 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സം സ്ഥാനം രൂപം കൊണ്ടു. പറവൂർ ടി.കെ. നാരായണപിള്ള യുടെ നേതൃത്വത്തിലുള്ള ആദ്യ തിരു-കൊച്ചി മന്ത്രിസഭയിൽ അംഗമായെങ്കിലും വൈകാതെ രാജിവെച്ചു. ഇതിനുശേഷം രാഷ്ട്രീ യം വിട്ട് സാമൂഹികപ്രവർത്തന ത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. – 1968 മാർച്ച് 6-ന് സഹോദരൻ അയ്യപ്പൻ അന്തരിച്ചു.
മാവേലി നാടുവാണീടും കാലം
കവി എന്ന നിലയിലും അയ പ്പൻ ശ്രദ്ധേയനാണ്. “മാവേലി നാടുവാണീടും കാലം മനുഷ്യ രെല്ലാരുമൊന്നുപോലെ..” എന്ന് തുടങ്ങുന്ന ഓണ പാട്ട് രചിച്ചത് അദ്ദേഹമാണ്. റാണി സന്ദേശം, പരിവർത്തനം, ഉജജീവനം , അഹല്യ തുടങ്ങിയവ കാവ്യങ്ങളാ ണ്. 1934-ൽ സഹോദരന്റെ പദ്യ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. പത്ര പ്രവർത്തനം , സാഹിത്യം എന്നിവ സാമൂഹിക-രാഷ്ട്രീയ പ്ര വർത്തനത്തിന്റെ ഭാഗമായാണ് അയ്യപ്പൻ പരിഗണിച്ചത്. ശ്രീനാ രായണഗുരുവിന്റെ മാനവികദർ ശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാ നാതതിൽ വിപുലീകരിച്ചത് അദ്ദേ ഹമാണ്. 1930-ലെ “സഹോദരൻ’ വിശേഷാൽപ്രതിയിൽ ലെനിന്റെ ജീവചരിത്രലേഖനങ്ങൾ ചേർത്തിരുന്നു. മലയാള പത്ര ലോകത്ത് ലെനിന്റെ ചിത്രം ആദ്യമായി അച്ചടിച്ചതും സഹാാദര നിലാണ്.
അവനവനിസം, ജാതിജാതി കുശുമ്പ് , ആൾദൈവം, ശൃംഗലവേദാന്തം , പൂനാപട്ടിണി തുടങ്ങിയ പുതിയ പദങ്ങളും ശൈലി കളും ആശയപ്രചാരണത്തിനായി അയ പ്പൻ ഉപയോഗിച്ചു.
പട്ടിയും പൂച്ചയും മനുഷ്യരും
അയ്യപ്പൻ കൊച്ചിരാജ്യത്ത് ന്ത്രിയായിരിക്കെ, കൊച്ചി ഹിൽ പാലസിൽ അയിത്തജാതിക്കാർകയറിയിറങ്ങുന്നതായി രാജകുടുംബം കേന്ദ്രസർക്കാരിന് പരാതി നൽകി. കേന്ദ്രം അത് കൊച്ചി സർക്കാരിന് അയച്ചുകൊടുത്തു. മുഖ്യമന്ത്രി അത് കണ്ടതായി നടിച്ചില്ല.
ഫയൽ അയ്യപ്പന് ലഭിച്ചു. അദ്ദേഹം അതിൽ കുറിച്ചു “പട്ടി ക്കും പൂച്ചയും പോകാവുന്നിടത്ത് മനുഷ്യർക്ക് പോകാൻ പാടില്ലെന്നു വരുന്നത് അനീതിയാണ്,”
ജാതി രാക്ഷസ ദഹനം
അയ്യപ്പൻറെ നേതൃ ത്വത്തിൽ ജാതി രാക്ഷസന്റെ വൈക്കോൽ പ്രതിമ നിർമിച്ച് ദഹിപ്പിക്കുന്ന പരിപാടി പലയിടത്തും ആഘോഷ പൂർവം നടന്നിരുന്നു. സാധാരണക്കാരെ വളരെയധികം ആകർഷിച്ച ഈ ഈ പ്രതികാല്മക കത്തിക്കൽ ‘ജാതിരാക്ഷസ ദഹനം എന്നറിയപ്പെട്ടു.
ശ്രീനാരായണഗനുവിന്റെ “ഒരു ജാതി ഒരു മതം, ഒരുദൈവം മനുഷ്യന് എന്ന പ്രസിദ്ധമായി വാക്യം ഗുരുവിന്റെ അംഗീകാ രത്താൽ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന് അയ്യപ്പൻ ഭേദഗതി വരുത്തി.
‘യുക്തിവാദി മാസികയുടെ ആപ്ത ശ്ലോകം രചിച്ചതും അയ്യപ്പ നാണ്, അതിങ്ങനെ
“യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധിശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോകവിജ്ഞാനാരാശിയിൽ”
പാർവതി അയ്യപ്പൻ
1930 -ൽ അധ്യാപികയായ പാർവതിയെ സഹോദരൻ അയ്യപ്പൻ വിവാഹം കഴിച്ചു.
1933-ൽ ആരംഭിച്ച ‘സ്ത്രീ ‘ എന്ന വനിതാമാസികയുടെ പത്രാധി പയായി അവർ പ്രവർത്തിച്ചി രുന്നു.
1964-ൽ ‘രൂപം കൊണ്ട ശ്രീനാരായണ സേവികാ സമാജ’ത്തിന്റെ സ്ഥാപക യായിരുന്നു പാർവതി അയ്യ പ്പൻ.