Reptiles/ഉരഗങ്ങൾ
ഉഭയജീവികൾ/Amphibians
April 14, 2022
Malayalam Names of Birds of Kerala കേരളത്തിലെ പക്ഷികള്‍ – മലയാളം പേരുകള്‍
April 17, 2022

Reptiles/ഉരഗങ്ങൾ

  1. ഉരഗങ്ങളെക്കുറിച്ചുള്ള പഠനമാണ് ഹെർപ്പറ്റോളജി.
  2. പാമ്പുകളെക്കുറിച്ചുള്ള പഠനമാണ് ഓഫിയോളജി

2, ഉരഗങ്ങളില്ലാത്ത വൻകരയാണ് അന്റാർട്ടിക്ക.

ഉരഗങ്ങൾ ശീതരക്തമുള്ള ജീവി കളാണ്.

അതായത് അവയ്ക്ക് മനുഷ്യരെപ്പോലെ ശരീരതാപനില ക്രമീകരിക്കാ നുള്ള കഴിവില്ല.

ഏറ്റവും ആയുസ്സുകൂടിയ ജന്തു വർഗമാണ് ഉരഗങ്ങൾ.

3.പാമ്പ്, അരണ തുടങ്ങിയ ജീവികൾക്ക് നാക്കുനീട്ടി മണമറിയാൻ കഴിയുന്നത്

ജേക്കബ്സൺസ് ഓർഗൻ എന്ന പ്രത്യേക സംവിധാനത്തിലെ ഗ്രന്ഥഗ്രാഹികൾ

ഉദ്ദീപിക്കപ്പെടുന്നതിനാലാണ്.

  1. മിക്ക ഉരഗങ്ങൾക്കും മൂന്ന് അറകളുള്ള ഹൃദയമാണുള്ളത്.
  2. നാല് അറകളുള്ള ഹൃദയമുള്ള ഉരഗമാണ് മുതല.
  1. പാമ്പുകളുടെ ശൽക്കങ്ങൾ നിർമിച്ചിരി ക്കുന്നത് കെരാറ്റിൻ എന്ന പദാർഥം കൊ ണ്ടാണ്. ഇതേ പദാർഥംകൊണ്ടാണ് മനുഷ്യന്റെ മുടിയും നഖവും നിർമിച്ചിരി ക്കുന്നത്.
  1. ഏറ്റവും കൂടുതൽ വാരിയെല്ലുകളുള്ള ജീവി പാമ്പാണ്.

7.വിഷമില്ലാത്ത പാമ്പുകളെക്കാൾ കൂടു തൽ വിഷപ്പാമ്പുകളുള്ള ഏക വൻകര ഓസ്ട്രേലിയയാണ്.

പാമ്പിന്റെ വിഷം രാസപരമായി മാംസ്യമാണ്.

  1. പാമ്പുകളില്ലാത്ത ദ്വീപരാഷ്ട്രങ്ങളാണ് അയർലാൻഡ്, ഐസ്ലൻഡ്, ന്യൂസിലൻഡ് എന്നിവ. പാമ്പിനെ ആഹാരമായി ഉപയോഗിക്കുന്ന രാജ്യക്കാരാണ് ചൈനക്കാർ.

9., ലോകത്തിലെ ഏറ്റവും വലിയ പാമ്പ്:- അനാക്കോണ്ട.(Eunectes murinus).

ഇതിന്റെ സ്വദേശം തെക്കേ അമേരിക്ക യാണ്. പ്രസവിക്കുന്ന പാമ്പിനമാണ് അനാക്കോണ്ട

10.ശരീരത്തിന്റെ നീളത്തെക്കാൾ നാക്കിനു നീള മു ള്ള ജന്തു വാണ് മരയോന്ത് (Calotes).

11., ശരീരത്തിന്റെ ഇരട്ടി നീളം നാവിനുള്ള ജീവിയാണ് ഓന്ത് (Chameleon).

12.. മുതലയുടെ നാവ് വായുടെ മേൽഭാഗത്ത് ഉറപ്പിച്ചിരിക്കുന്നതിനാൽ നാവ് ചലിപ്പി ക്കാൻ കഴിയില്ല.

ഏറ്റവും വലിയ ഉരഗമാണ്  Salt water crocodile. 23 അടി വരെ നീളമു ണ്ടാ കാറു ണ്ട്.

സസ്തനമല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലുതാണ് Salt water Crocodile.

13.വംശനാശം സംഭവിച്ച ജീവികളായ ദിനോസറുകൾ ഉരഗങ്ങളുടെ വർഗത്തിൽ പ്പെട്ടവയായിരുന്നു. ശരീര വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയ മസ്തിഷ്കമുണ്ടായിരുന്ന കശേരുകി, ഒരിനം ദിനോസറാണ്.

14.വീട്ടിൽ കാണപ്പെടുന്ന പല്ലിയാണ് ജെക്കോ .

15.കൂടുകെട്ടി മുട്ടയിടുന്ന പാമ്പ് രാജവെമ്പാല (King cobra)

  • കരയിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പാണിത്.
  • മരത്തിൽ കയറാനും നന്നായി നീന്താനും ഇവയ്ക്ക് കഴിവുണ്ട്.
  • മറ്റുപാമ്പുകളാണ് രാജവെമ്പാലയുടെ ആഹാരം.
  • ഇവയെ കിട്ടാതെ വരുമ്പോൾ പല്ലികളെയും മറ്റും ഭക്ഷിക്കാറുണ്ട്.
  • രാജവെമ്പാലയുടെ ഒരു കടിയിലെ വിഷത്തിന് 20 മനുഷ്യരെയോ ഒരു ആനയെയോ കൊല്ലാനുള്ള ശേഷിയുണ്ട്.

16.ഏറ്റവും വലുപ്പം കൂടിയ വിഷപ്പാമ്പാണ് South American Bushmaster.

17.പല്ലി വർഗത്തിൽപ്പെട്ട ഏറ്റവും വലിയ ജീവിയാണ് കോമഡോ ഡ്രാഗൺ. ഇവയ്ക്ക് 10 അടിയോളം നീളമുണ്ട്. ഇവയുടെ സ്വദേശം ഇന്തോനിഷ്യയാണ്.

  1. ഉടുമ്പിന്റെ (Monitor Lizard) മാംസം കഴിച്ചാൽ ലൈംഗികാസക്തി കൂടുമെന്ന് വിശ്വാസമുള്ള പ്രദേശങ്ങളാണ് തെക്കേ ഇന്ത്യയും മലേഷ്യയും.

19.മൂർഖന്റെ (Cobra) ശാസ്ത്രീയ നാമമാണ് നാജ.

മൂർഖൻ കടിച്ചാൽ വിഷം ബാധിക്കുന്നത് കേന്ദ്രനാഡീ വ്യവ സ്ഥയെയാണ്.

20.ഏറ്റവും നീളം കൂടിയ പാമ്പ്, ഏറ്റവും നീളം കൂടിയ ഉരഗം എന്നീ പ്രത്യേകതകൾ വെട്ടിക്കുലേറ്റഡ് പെരുമ്പാമ്പിന് സ്വ ന്തമാണ്. ഇവയ്ക്ക് 10 മീറ്റർ വരെ നീളമുണ്ടാകാറുണ്ട്.

21 കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന വിഷമില്ലാത്ത പാമ്പിനമാണ് ചേര 

  1. പാമ്പിനങ്ങളിൽ ഏറ്റവും വിഷം കൂടിയ ഇനം കടൽപ്പാമ്പുകളാണ്.

23.. ഏറ്റവും ചെറിയ ഇനം പാമ്പാണ് നൂൽ പാമ്പ്.

24.പ്രസവിക്കുന്ന പാമ്പ് അണലി (Viper) .

അണലി കടിച്ചാൽ വിഷം ബാധിക്കുന്നത് രക്തപര്യയന വ്യവസ്ഥയെയാണ്.

ഏറ്റവും കൂടുതൽ മനുഷ്യരുടെ മരണത്തിനു കാരണമായ പാമ്പിനമാണ് carpet viper.

  1. ഏറ്റവും ആയുസ്സുകൂടിയ ജന്തുവാണ് ആമ. കരയാമ, കടലാമ എന്നീ രണ്ടുതരം

ആമ കളുണ്ട്.

  1. 26. ഒലിവ് റിഡ്മി കടലാമകളുടെ പ്രജനനത്തിനു പ്രസിദ്ധമായ കടൽത്തീരമുള്ള സംസ്ഥാനമാണ് ഒറീസ. പസഫിക് സമുദ്രത്തിൽനിന്നുള്ള കടലാമകളാണ് ഇവിടെ എത്തുന്നത്.
    1. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിന്റെ നിരീക്ഷണങ്ങൾ ക്കുപയോഗിച്ച ആമയാണ് ഹാരിയറ്റ്
    2. കേരളത്തിൽ കടലാമകളുടെ പ്രജനനത്തിന് പ്രസിദ്ധമായ സ്ഥലമാണ് കോഴി ക്കോട് ജില്ലയിലെ കൊളാവിപ്പാലം. ഇവിടെ കടലാമയുടെ മുട്ടകൾ സംരക്ഷി ക്കുന്നതിനായി രൂപംകൊണ്ട സംഘടന യാണ് തീരം.
Login