ആരാധനാലയം എന്നതിലുപരി തിരുവിതാംകൂ റിന്റെ ചരിത്രവുമായി അദ്യമായ ബന്ധമാണ് തിരു വനന്തപുമാ (ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിനും മറ്റു സൈനിക ആവശ്യങ്ങൾക്കുമായി ഭരണാധികാരികൾ അന്യ നാ ടുകളിൽ നിന്നും കൊണ്ടുവന്നു താമസിപ്പിച്ച നാനാ ജാതി മതസ്ഥരായ ജനവിഭാഗങ്ങളെക്കടി ഉൾക്കൊ ണ്ടുകൊണ്ടാണ് ക്ഷേത്രത്തിനു ചുറ്റുമായി തിരു വനന്തപുരം നഗരം രൂപപ്പെട്ടിട്ടുളളത്. – തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത ത്തിൽ ആറു വർഷത്തിലൊരിക്കൽ നടത്തി വരുന്ന അനുഷാഠാനമാണ് മുറജപം. ശ്രീപദ്മനാഭ ദാസന്മാരാൽ ഭരണം നടത്തിയിരുന്ന ശ്രീപദ്മനാഭ സ്വാമി ക്ഷേത ത്തിൽ തി യു വി നാം ക ൽ മാ ജവം മത്തി ലെ മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുസംഹാരദോ ഷങ്ങൾക്കു പരിഹാരമായി ബദ കൊണ്ട് ദേവനെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടു ത്തിയ ചടങ്ങാണിത്. ‘മുറ’ അഥവാ വേദത്തിന്റെ അപാ എന്ന അർത്ഥത്തിലാണ് മുറജപം എന്ന് പേരു ലഭിച്ച ത്. കൊല്ലവർഷം 926 ലാണ് ആദ്യത്തെ മുറജപം നട ന്നത്.
അഞ്ചു വർഷക്കാലം ഇടവിടാതെ മകരമാസവും കർക്കടകമാസവും ഭദ്രദീപം കൊളുത്തി നിത്യനിദാന ങ്ങൾ നടത്തിയതിനുശേഷo ആറാംകൊല്ലം ഭദ്രദീപ ത്തിന്റെ അവസാന ചടങ്ങന്ന നിലയിൽ മുറജപം നട ത്തണമെന്നുമാണ് മാർത്താണ്ഡവർമ്മ മഹാരാജാവി നോട് വേദജ്ഞാന്മാരായ ബാഹ്മണർ നിർദ്ദേശിച്ചത്. അമ്പത്താറു ദിവസത്തെ ചടങ്ങുകളാണ് മുറജപത്തി നളളത്. എട്ടുദിവസം വീതമുളള ഏഴ് മുറയായിട്ടാണ് വിഭജിച്ചിട്ടുളളത്. മുറജപത്തിനായി രാജാവ് അധികാ രപ്പെടുത്തിയിട്ടുള്ള നമ്പൂതിരി കുടുംബങ്ങളിലെ (മു ജപത്തിന് ചാർത്തിയിട്ടുളളവർ) തങ്ങൾ അഭ്യസിച്ച വേദങ്ങൾ ആദ്യന്തം ഏഴു തവണ വിട്ടുപോകാതെ ആവർത്തിക്കുന്നതാണ് ചടങ്ങ്.
കൂടാതെ മന്ത്രജപവും വിഷ്ണുസഹസനാമവും ജലജപവുമുണ്ട്. രാവിലെ ആർ മണിക്ക് മണ്ഡപത്തിലെത്തുന്ന നമ്പൂതിരിമാർ ഒൻപതര മണിവരെ ജപിച്ചുകൊണ്ടിരിക്കും. സന്ധ്യക്ക് ആറരയ്ക്കാണ് ജലജപം. ഋഗ്വേദത്തിൽ
നിന്നും ശത്രു നാശകമായ ഒരു ഋക്ക് പത്മതീർത്ഥക്കുളത്തിൽ മുട്ടിനു വെളളത്തിലിറങ്ങി നിന്ന് നൂറ്റെട്ടു മുറ ജപിക്കുന്നതാണ് ജലജപം. വേദം ജപിക്കുമ്പോഴും ജലജപാവസര ത്തിലും മഹാരാജാവ് എഴുന്നളളി നമ്പൂതിരിമാരെ പ്രദി ക്ഷിണം വെയ്ക്കും . ജലജപം കഴിയുമ്പോൾ രാജാ വിനെ ഊശി വിളിക്കുക എന്ന ഒരു ചടങ്ങുണ്ട്. കണ്ണേറ് തട്ടാതിരിക്കാൻ വേണ്ടിയാണിത്,
ആഢ്യന്മാരായ നമ്പൂതിരിമാരാണ് മുറജപം നടത്തു ന്നത്. അവർ ജപത്തിൽ പങ്കെടുക്കാതെ മേൽനോട്ടം വഹിക്കുകയും തെറ്റുതിരുത്തുകയുമൊക്കെ ചെയ്യുകയേയുള്ളൂ . അഷ്ട ഗ്യഹത്തിലാഢ്യന്മാർ, അഷ്ട വൈദ്യ കുടുംബങ്ങൾ, തന്ത്രികൾ , പുരോഹിതന്മാർ, സ്മാർത്തൻമാർ, കളരി ആശാൻമാർ, വേദ പരീക്ഷ ജയി ച്ച വർ,
ത്യശൂർ – തി രു നാ വായ യോഗ ങ്ങ ളിലെ ഓത്തന്മാർ തുടങ്ങി യവരെ പങ്കെടിപ്പിക്കും .
ആഴ് വാഞ്ചേരി തമ്പ്രാക്കളാണ് പ്രധാന അതിഥി. അകവൂർ നമ്പൂതിരിപ്പാട്, കല്ല മ്പളളി മഠത്തിൽ നമ്പി, കാട്ടുമാടത്തിൽ നമ്പൂതിരിപ്പാട് , ചീരട്ട മൺ മൂസ ത് , പാമ്പിൻമേക്കാട്ടു നമ്പൂതിരി, വയസ്കരമൂസ് തുടങ്ങി യവർ സാമാന്യാതിഥികളും പുറമേ ജപിക്കുന്ന നമ്പൂ തിരിമാർ വേറെയും ഉണ്ടാകും,
എല്ലാവർക്കും രാജാവ് തിട്ടൂരം കൊടുത്ത് ക്ഷണി ക്കു ക യാണ് പതിവ്. നമ്പൂ തി രിമാരെ സ്വദേ ശത്തുനിന്നും തിരുവനന്തപുരത്തെത്തിക്കാനും വഴി നീളെ എതിരേൽക്കാനും പ്രത്യേകം ഏർപ്പാടുകളുണ്ടാ കും. ജപദിവസങ്ങളിൽ താമസം, ഭക്ഷണം, പ്രതിഫലം എന്നിവ നൽകും. ക്ഷേത്രത്തിൽ മുറജപം, മധ്യാഹ്ന ഭക്ഷണം, പതിറ്റടി താണിൽ ശീവേലിപ്പുരയിലിരുന്നു സഹസ്രനാമം ചൊല്ലൽ പിന്നീട് ലഘു ഭക്ഷണം , പദ്‌മ തീർത്ഥത്തിൽ സന്ധ്യാവന്ദനം, ജലജപം, അത്താഴപ്പുരയിൽ സദ്യ എന്നിവയാണ് രീതി. സദ്യയ്ക്ക് എരിശ്ശേ രി, പുളിശ്ശേരി, കാച്ചിയ മോര്, കാളൻ, പപ്പടം, പ്രഥമൻ എന്നിവയാണ് വിഭവങ്ങൾ. കൂടാതെ കുളിപ്പിക്കാൻ ഈ ഞ്ച , താളി, വാക, എണ്ണ. കുഴമ്പ് ഉൾപ്പെടെയുളള സാധനങ്ങളും രാജാവ് ഏർപ്പെടുത്തിയിരുന്നു. ജപം കഴിഞ്ഞാൽ നമ്പൂതിരിമാരെ തിരികെ ഗൃഹത്തിലെത്തി ക്കാനും രാജാവ് ഏർപ്പാടു ചെയ്യും. ആഴ് വാഞ്ചേരി തമ്പ്രാക്കളെ രാജാവ് ഇങ്ങാട്ടു വന്നു കാണും. അദ്ദേഹത്തിന് പ്രത്യേകം പ്രതിഫലവും നൽകും. മുറജപ ത്തിൽ പങ്കെടുക്കുന്ന ഓരോ കുടുംബക്കാർക്കുമുള്ള (പ്രതിഫലവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അൻപത്തിയാറ് ദിവസം നീണ്ടു നിൽക്കുന്ന മുറ ജപത്തിനൊടുവിൽ മകരസംക്രമ നാളിൽ ലക്ഷദീപത്തോടെയാണ് സമാപനം. ജപ ത്തിന്റെ ഓരോ അംശവും അവസാനിക്കുന്നത് മുറശീവേലി യോടെയും ലക്ഷദീപ ദിവസം പൊന്നും ശീവേലിയോടെയുമാണ് (സ്വർണ്ണ നിർമ്മിതമായ ഗരുഡ വാഹനത്തിൽ വിഗ്രഹ എഴുന്നള്ളിക്കുന്ന ചടങ്ങ്). ലക്ഷദീപ ദിവസം പദ്‌മ നാഭസ്വാമി ക്ഷേത്രത്തിലെ വിളക്കുമാടങ്ങളിൽ വരിവ രിയായി തറച്ചിട്ടുള്ള എല്ലാ വിളക്കുകളും കൂടാതെ ആയി രക്കണക്കിന് മൺചെരാതുകളും ദീപസ്തംഭങ്ങളും വൈദ്യുതവിളക്കുകളും ചേർന്ന് രാത്രിയെ പകലെന്ന പോലെ പ്രകാശമാനമാക്കുന്നു. ലക്ഷദീപം ഒരു അനു ഷാനം എന്നതിലുപരി നഗരനിവാസികൾക്ക് നയനാ ഭിരാമമായ കാഴ്ചവിരുന്നുമാണ്.
കൊല്ലവർഷം 925 ൽ ആരംഭിച്ച മുറജപം 1111 വര മുടക്കമില്ലാതെ നടന്നു. 1112 ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് പല നമ്പൂതിരിമാരും മുറജപ ത്തിനെത്തിയില്ല. 1123 ലും 1129 ലും നാമമാത്രമായി നടത്തിയശേഷം മൂജപം പാടെ നിലച്ചിരുന്നു. പിന്നീട് പുനരാരംഭിച്ച മുറജപം ഇപ്പോഴും നടത്തി വരുന്നു. ആറു വർഷത്തിലൊരിക്കൽ നടത്തുന്ന മുറജപം 2014 നു ശേഷം 2020 ജനുവരി 5 ന് ലക്ഷദീപത്തോടുകൂടി സമാപിച്ചു.
Dr : D Maya
PSC bulletin