പക്ഷികൾ /Birds
Malayalam Names of Birds of Kerala കേരളത്തിലെ പക്ഷികള്‍ – മലയാളം പേരുകള്‍
April 17, 2022
സസ്തനികൾ/Mammals
April 20, 2022

പക്ഷികൾ/BIRDS

1.പക്ഷികളെക്കുറിച്ചുള്ള പഠനം ഓർണിത്തോളജി. പക്ഷികളുടെ മുൻഗാമികളാ

ണ് ആർക്കിയോപ്റ്റെറിക്സ്.

2.പക്ഷികളിൽ ഏറ്റവും ക്ഷമത കുറഞ്ഞഇന്ദ്രിയം ഘ്രാണേന്ദ്രിയമാണ്.

3.പക്ഷികളുടെ ഹൃദയത്തിലെ അറകളുടെഎണ്ണം:- 4

പക്ഷികളെ പാടാൻ സഹായിക്കുന്ന അവയവം Syrinx.

4.ഏറ്റവും നീളം കൂടിയ കാലുകളുള്ള പക്ഷിയാണ് കരിഞ്ചിറകൻ പവിഴക്കാലി. ഇന്ത്യയിൽ കാണപ്പെടുന്ന പക്ഷികളിൽ ഏറ്റവും നീളം കൂടിയ കാലു ള്ളത് സരസൻ കൊക്കിനാണ്.

ഏറ്റവും നീളം കൂടിയ കൊക്കുള്ള പക്ഷി ഓസ്ട്രേലിയൻ പെലിക്കൻ ആണ് (18.5 ഇഞ്ച്).

  1. ഫോസിൽ റെക്കോർഡ് പ്രകാരം ഭൂമുഖത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള പക്ഷി കളിൽ ഏറ്റവും വലുത് മഡഗാസ്കറിൽ ഉണ്ടായിരുന്ന വംശനാശം സംഭവിച്ച നപ്പക്ഷി അഥവാ എലിഫന്റ് ബേഡ് ആ ണ്.  300 വർഷം മുമ്പാണ് അവസാനത്തെ പക്ഷി ജീവിച്ചിരുന്നത്.
  1. ന്യൂസിലന്റിൽ ജീവിച്ചിരുന്നതും 200 വർഷം മുമ്പ് വംശനാശം സംഭവിച്ചവയുമായ Giant Moa ആണ് ഇതുവരെ ജീവിച്ചിരുന്ന പക്ഷികളിൽ ഏറ്റവും ഉയരം കൂടിയത്.
  2. വേട്ടയാടുന്ന പക്ഷികളിൽ ഏറ്റവും ഭാരം കൂടിയത് Andean Condor ഉം ഏറ്റവും വലുപ്പമുള്ളത് Eurasian Black Vulture ഉം ആണ്.
  3. ഏറ്റവും വീതിയിൽ (12 അടി) ചിറകുവിരിയ് ക്കാൻ കഴിവുള്ള പക്ഷി യാണ് ആൽബട്രോസ് (Albatross).

9.ഏറ്റവും സാവധാനത്തിൽ പ്രായ പൂർത്തിയാ കുന്ന പക്ഷിയാണ് Royal and Wandering Albatross.

10.ഏറ്റവും വലുപ്പം കൂടിയ കടൽപ്പക്ഷിയുമാണ് Wandering Albatross.

  1. ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്താൻ കഴിവുള്ള പക്ഷിയാണ് Artctic Tern

12.മരത്തിൽ ഏറ്റവും വലിയ കൂടുണ്ടാക്കുന്ന പക്ഷി Bald Eagle

ഏറ്റവും കൂടുതൽ കരുത്തുള്ള പക്ഷിയാണിത്. ഇത് അമേരിക്കയുടെ ദേശീയ പക്ഷി യാണ്.

13.ഏറ്റവും ബുദ്ധിയുള്ള പക്ഷി Blue Tit.

  1. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്നപക്ഷിയാണ് കാക്ക (Crow).

കേരള ത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പക്ഷിയാണിത്.

 ഭൂട്ടാന്റെ ദേശീയ പക്ഷി കാക്കയാണ്.

15.വംശനാശം സംഭവിച്ച ഡോഡോ പക്ഷി യുടെ സ്വദേശം മൗറീഷ്യസ്. ഈ പക്ഷി യെക്കുറിച്ച് ആലീസ് ഇൻ വണ്ടർലാൻഡ് എന്ന ലൂയി കരോളിന്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഡോഡോയ്ക്ക് പറക്കാൻ കഴിവില്ലായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ഇവയ്ക്ക് വംശനാശം സംഭവിച്ചത്.

16.സമാധാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി പ്രാവ് (Dove). സന്ദേശവാഹകരായി ഉപയോഗിക്കുന്ന പക്ഷി യാ ണിത്.

  • സമാധാനത്തിന്റെപ്രതീകമായി പ്രാവിനെ ആവിഷ്കരിച്ച ചിതകാരൻ പാബ്ലോ പിക്കാസോ.
  • പ്രാവിനെ ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറുന്ന സംവിധാനം ഉണ്ടായിരുന്ന സംസ്ഥാനം ഒറീസ.
  • പാലുൽപാദിപ്പി ക്കുന്ന പക്ഷി എന്നു വിശേഷിക്കപ്പെടുന്നത് പ്രാവാണ്.
  1. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത് പരുന്ത് (Eagle).
  • മഹാവിഷ്ണുവിന്റെ വാഹനമായി പുരാണങ്ങളിൽ ചിത്രീകരിച്ചിട്ടുള്ളത് ഗരുഡനെയാണ്.
  1. ഉയരത്തിൽ രണ്ടാം സ്ഥാനത്തുള്ള പക്ഷി യാണ് എമു (Emu).
  • ശരീരവലുപ്പവുമാ യി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വ ലിയ മുട്ട എമുവിന്റെതാണ്.
  • പച്ച നിറ മാണ് മുട്ടയ്ക്ക്.ഓസ്ട്രേലിയയുടെ ദേ ശീയ പക്ഷി എമുവാണ്.
  • എമുവിന്റെ കാലുകളിൽ മൂന്ന് വിരൽ വീതമാണുള്ളത്.
  1. ഭാരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ വലിയ പക്ഷി സതേൺ കാസോ വരിയാണ്.
  2. സസ്യത്തിന്റെയും ജന്തുവിന്റെയും സ്വഭാവ വിശേഷങ്ങളുള്ള ജീവിയാണ്:-

യൂഗ്ലിന,

  1. കൂടുണ്ടാക്കാതെ മരക്കൊമ്പിൽ മുട്ടയിടുന്ന പക്ഷിയാണ് ഫെയറി ടേൺ,
  2. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാൻ തുപ്പുന്ന പക്ഷിയാണ് ഫാൾമൾ.
  3. ഇന്ത്യയിൽ ഫ്ളാമിംഗോ പക്ഷികളെ കാണാൻ കഴിയുന്നത് ഗുജറാത്തിലെ റാ

ൺ ഓഫ് കച്ചിലാണ്.

  1. പറക്കാൻ കഴിവുള്ള പക്ഷികളിൽ ഏറ്റവും വലുത് Great Bustard.
  2. കേരളത്തിന്റെ ദേശീയ പക്ഷിയാണ് മലമുഴക്കി വേഴാമ്പൽ (Hornbill). ഇത്

മലേഷ്യയുടെ ദേശീയ പക്ഷിയാണ്.

  1. പിന്നിലോട്ട് പറക്കാൻ കഴിവുള്ള പക്ഷിയാണ് ഹമ്മിംഗ് പക്ഷി (Humming Bird).
  • ഏറ്റവും വലുപ്പം കുറഞ്ഞ പക്ഷിയാണിത്.
  • ഹമ്മിംഗ് പക്ഷികളുടെ നാട് എന്നറിയപ്പെടുന്നത് ട്രിനിഡാഡ്.
  • ശരീരവലുപ്പവുമായി താരതമ്യം ചെയ്യു മ്പോൾ ഏറ്റവും വലുപ്പമുള്ള മസ്തിഷ്കമുള്ള പക്ഷിയാണിത്.
  1. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷിയാണ്പൊൻമാൻ (Kingfisher).
  2. ഘാണശക്തി ഏറ്റവും കൂടിയ പക്ഷിയാണ് കിവി (Kiwi).
  • ഏറ്റവും കാഴ്ച ശക്തി കുറഞ്ഞ പക്ഷിയും കിവിയാണ്.
  • ന്യൂസിലാൻഡിലാണ് കിവി കാണപ്പെടു ന്ന ത്.
  • ആ രാജ്യത്തിന്റെ ദേശീയ പക്ഷിയാണിത്.

28.കാക്ക കൂട്ടിൽ മുട്ടയിടുന്ന പക്ഷിയാണ് കുയിൽ (Koel or Cuckoo).

  • ഇന്ത്യൻ പക്ഷികളിൽ ഏറ്റവും സംഗീതപരമായി കണക്കാക്കുന്നത് കുയിലിനെയാണ്.
  1. കാട്ടിലെ മരപ്പണിക്കാരൻ എന്നറിയപ്പെ ടുന്ന പക്ഷിയാണ് മരംകൊത്തി.

പ്രകൃതി ഷോക്ക് അബ്സോർബർ നൽകി അനു ഗ്രഹിച്ച പക്ഷി എന്നും ഇത് അറിയപ്പെടുന്നു.

  1. ഏറ്റവും വലുപ്പമുള്ളതും ഭാരം കൂടിയതുമായ പക്ഷിയാണ് ഒട്ടകപ്പക്ഷി (Ostrich) .ഒട്ടകപ്പക്ഷിക്ക് പറക്കാൻ കഴിവി ല്ല. ഇതിന്റെ ശാസ്ത്രനാമം Struthio camelus.
  2. ഏറ്റവും വേഗത്തിലോടാൻ കഴിവുള്ള പക്ഷിയായ ഒട്ടകപ്പക്ഷിയാണ് രണ്ടു കാ ലിൽ ഓടുന്ന ജീവികളിൽ ഏറ്റവും വേഗം കൂടിയത്.

Sparrow Camel എന്നറി യപ്പെടുന്ന പക്ഷിയാണിത്.

പക്ഷികളിൽ ഏറ്റവും ആയുസ്സുകൂടിയത് ഒട്ടകപ്പക്ഷിയാണ്.

  1. ഏറ്റവും വലുപ്പമുള്ള മുട്ടയിടുന്ന പക്ഷി ഒട്ടകപ്പക്ഷിയാണ്.
  • എന്നാൽ ശരീരവലു പ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷിയാണിത്.
  • ഏറ്റവും കട്ടി കൂടിയ തോടുള്ള മുട്ട ഒട്ടകപ്പക്ഷിയുടേതാണ്.
  • ആൺപക്ഷിയും പെൺപക്ഷിയും മാറിമാറി അടയിരിക്കും.
  • അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടു ന്ന പക്ഷി ഒട്ടകപ്പക്ഷിയാണ്.
  1. ഒട്ടകപ്പക്ഷിയുടെ കാലിൽ രണ്ടു വിരലുകളേയുള്ളു,

ഏറ്റവും ശക്തിയായി തൊ ഴിക്കാൻ കഴിവുള്ള പക്ഷിയാണിത്.

  1. കരയിലെ കശേരുകികളിൽ ഏറ്റവും വലിയ കണ്ണ് ഒട്ടകപ്പക്ഷിയുടേതാണ്.

ത ലച്ചോറിനെക്കാൾ വലിയ കണ്ണുള്ള പക്ഷി യാണിത്.

  1. ഏറ്റവും കൂടുതൽ ആയുസ്സുള്ള പക്ഷി,

ഏറ്റവും ഉയരം കൂടിയ പക്ഷി,

ഏറ്റവും വ ലിയ കൃഷ്ണമണിയുള്ള പക്ഷി

എന്നീ പ്രത്യേകതകൾ ഒട്ടകപ്പക്ഷിക്കു സ്വന്തമാണ്.

  1. ഏറ്റവും വലിയ ഏകകോശം ഒട്ടകപ്പക്ഷി യുടെ മുട്ടയുടെ മഞ്ഞക്കരുവാണ്.

ഏറ്റ വും വലുപ്പമുള്ള ചുവന്ന രക്താണു ഉള്ള പക്ഷി ഒട്ടകപ്പക്ഷിയാണ്.

  1. ഒട്ടകപ്പക്ഷിയുടെ മുട്ടത്തോട് കലഹാരി മരുഭൂമിയിലെ ബുഷൻ വിഭാഗക്കാർ ജലം സൂക്ഷിക്കുന്ന ജസ്റ്റുകളായി ഉപയോഗിക്കുന്നു
  2. വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്ക പ്പെടുന്ന പക്ഷിയാണ് മൂങ്ങ (Owl). ഏറ്റവും കൂടുതൽ കഴുത്ത് തി രിക്കാൻ കഴിവുള്ള പക്ഷിയാണിത്.

രണ്ടു കണ്ണുകളും മുഖത്തിന്റെ മുൻഭാഗത്തുള്ള പക്ഷിയാണിത്.

  1. ഏറ്റവും മികച്ച കേൾവിശക്തിയുള്ള ജീവി Barn Owl. കാലങ്കോഴി എന്നറി യപ്പെടുന്നത് ഒരിനം മൂങ്ങയാണ്.

പ്ര ത്യേക സംരക്ഷണപ്പട്ടികയിൽ ഉൾപ്പെടു ത്തിയിരിക്കുന്ന മൂങ്ങയിനമാണ് വെള്ളി മൂങ്ങ.

40.. മയിലിന്റെ (Peacock) ശാസ്ത്രനാമം Pavo cristatus

ആൺ മയിലാണ് നൃത്തം ചെയ്യാറുള്ളത്.

പുരാണങ്ങളിൽ സുബ്രമണ്യന്റെ വാഹനം മയിലാണ്.

  1. കൊക്കിൽ സഞ്ചി പോലെ ഭാഗമുള്ള പക്ഷിയാണ് പെലിക്കൻ.

42.ചിറകുകൾ നീന്താൻ ഉപയോഗിക്കുന്ന പക്ഷിയാണ് പെൻഗ്വിൻ.

ആൺ പെൻഗ്വി നുകൾ കാൽപാദത്തിനുമുകളിൽ വച്ച് മുട്ട വിരിയിക്കുന്നു.

  1. ഏറ്റവും താഴ്ന്ന ഊഷ്മാവിൽ ജീവിക്കാൻ കഴിവുള്ള പക്ഷി എമ്പറർ പെൻഗ്വി ൻ. ഏറ്റവും ആഴത്തിൽ മുങ്ങാൻ കഴി വുള്ള പക്ഷിയും എമ്പറർ പെൻഗ്വിനാണ്. തൂവലിന്റെ സാന്ദ്രത ഏറ്റവും കൂടിയ പക്ഷിയാണിത്.
  2. പെൻഗ്വിന്റെ വാസസ്ഥലമാണ് റൂക്കറി.
  3. ഏറ്റവും നന്നായി നീന്തുന്ന പക്ഷി പെൻഗ്വിനാണ്.

ഏറ്റവും വേഗത്തിൽ നീന്തുന്ന പക്ഷിയാണ് Gentoo Penguin.

  1. ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ള പക്ഷി Perigrine Falcon.

ഭൂമിയിലെ ജീവികളിൽ ഏറ്റവും വേഗത്തിൽ ചലിക്കാൻ കഴിവുള്ളതും ഈ പക്ഷി ക്കാണ്. മണിക്കൂറിൽ 200 കിലോ മീറ്റർ വരെ വേഗത്തിൽ ചലിക്കാൻ ഇവയ്ക്ക് കഴിയും.

  1. കോഴിയെ ബാധിക്കുന്ന രോഗമാണ് റാണിഖേത് രോഗം. ഇതൊരു വൈറസ് രോഗമാണ്. കോഴിമുട്ട വിരിയാൻ 21 ദിവസവും കാടമുട്ട വിരിയാൻ 18 ദിവസവും വേണം.
  2. അമേരിക്കൻ ഒട്ടകപ്പക്ഷി എന്നറിയപ്പെടുന്നത്:- Rhea.
  3. ഏറ്റവും വേഗത്തിൽ പറക്കുന്ന പക്ഷി സ്വിഫ്റ്റ്. എന്നാൽ ഇരപിടിക്കാൻ ചരി

ഞ്ഞു പറക്കുമ്പോൾ പെരിഗ്രീൻ ഫാൽക്കൺ എന്ന പക്ഷിക്കാണ് ഏറ്റവും വേ ഗത്തിൽ ചലിക്കാൻ കഴിയുന്നത്.

50.. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി കഴുകനാണ് (Vulture)

  1. ഏറ്റവും കുറഞ്ഞ വേഗത്തിൽ പറക്കുന്ന പക്ഷി American woodcock.

52. ഉറുമ്പിൻ കൂട്ടിൽ മുട്ടയിടുന്നവയാണ് :- ചെമ്പൻ മരംകൊത്തികൾ

Login